ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്നു. ആസ്റ്റര്‍ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രസിഡന്റ് രമേഷ് കുമാറും ചെയര്‍മാന്‍ ഡിആര്‍കെ പിള്ളൈ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍, ഹൂഡി ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് കുമാര്‍, സെക്രട്ടറി ജിജോ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്റെ മറ്റ് ഭാരവാഹികള്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.















