ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ നല്‍കിവന്നിരുന്ന സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് കേന്ദ്ര റിസർവ് പോലീസ് സേനയുടെ സുരക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഹർഭജൻ സിംഗിന്റെ വസതിക്ക് മുന്നില്‍ എഎപി പ്രവർത്തകർ പ്രതിഷധപ്രകടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി.

ഹർഭജൻ സിംഗിന്റെ സുരക്ഷയ്ക്കായി ഡല്‍ഹിയിലും പ‍ഞ്ചാബിലും സിആർപിഎഫ് കമാൻഡോകളെ വിന്യസിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹർഭജൻ സിങ്ങും മറ്റ് ആറ് എഎപി എംപിമാരും പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘം ബിജെപിയിലേക്ക് നീങ്ങുന്നതായാണ് സൂചന. രാഘവ് ഛദ്ദ ബിജെപി പാളയത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഹർഭജൻ സിങ് ഔദ്യോഗികമായി ബിജെപി പ്രവേശം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുരക്ഷാ പിൻവലിക്കലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം ഉടൻ തന്നെ കാവി പാളയത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്.

ഹർഭജൻ സിങ് പാർട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിലെ വിവിധയിടങ്ങളിൽ എഎപി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മതിലുകളിൽ ‘ഗദ്ദാർ’ (വഞ്ചകൻ) എന്ന് എഴുതിവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഹർഭജനെ കൂടാതെ മറ്റ് ചില എംപിമാരുടെ വീടുകൾക്ക് മുന്നിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്. 

SUMMARY: Punjab government withdraws Harbhajan Singh’s security; Centre provides CRPF security

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories