മഴ: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കാസറഗോഡ് കലക്ടർ അറിയിച്ചു. നാളെ അവധിയായിരിക്കുമെങ്കിലും കോളേജുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്‌‌ടർ അറിയിച്ചു.

കണ്ണൂർ, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടുമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. കേരളം- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
<BR>
TAGS : HEAVY RAIN
SUMMARY : Rain: Holiday for educational institutions in five districts tomorrow, red alert in three districts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും....

കർണാടകയിലെ വരൾച്ച: 217 താലൂക്കുകളിൽ മഴക്കുറവ്, കർഷകർക്ക് 2,500 രൂപ സഹായം

ബെംഗളൂരു: രൂക്ഷമായ വരൾച്ച നേരിടുന്ന കർണാടകയിൽ കർഷകർക്ക് വിളനാശത്തിനുള്ള അടിയന്തര ആശ്വാസമായി...

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

ഗ്യാനേഷ് കുമാർ രാജിവെക്കണം, രാജ്യത്ത് നടക്കുന്നത് വോട്ടുചോരി, തിരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിച്ചു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി...

ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസ്: ഹുസൈർ ഫർഹാൻ ബൈഗിന് ആറുവർഷം കഠിനതടവ്

ബെംഗളൂരു: ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസിൽ പ്രതി ഹുസൈർ ഫർഹാൻ ബൈഗിന്...

റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ്...

Related Articles

Popular Categories