യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ് വഴിയുള്ള അടവുകൾക്കും ബാങ്കുകളോ ഡിജിറ്റൽ പേയ്മെന്റ് സേവന ദാതാക്കളോ യാതൊരുവിധ നിരക്കുകളും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധനമന്ത്രാലയം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്തി വ്യക്തതയുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്

 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രം പണമയക്കുന്നവർക്കോ സ്വീകരിക്കുന്നവർക്കോ പ്രത്യേക ഫീസ് ഈടാക്കില്ല. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ വഴി യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തും എന്ന് തീരുമാനം ഉണ്ടായിരുന്നു.

എത്ര രൂപയോളമാണ് ഫീസ് ഈടാക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ല എന്ന് മാത്രമാണ് വിജനപനത്തിൽ പറഞ്ഞിട്ടുള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ഈ തുകയുടെ 40 ശതമാനം പണം അയക്കുന്ന ഉപഭോക്താവിന്റെ ബാങ്കിനാണ് ലഭിക്കുക. ബാക്കി വരുന്ന 60 ശതമാനം ​ഗൂ​ഗിൾപേ, ഫോൺപേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾക്കും നൽകും. എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് ഇതിലൂടെ മാത്രം പ്രതിവർഷം 3,000 കോടി രൂപയുടെ അധികലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
SUMMARY: Relief for UPI users; no charges for transactions up to ₹2,000.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെമുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി...

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം...

ലോസ് ഏഞ്ചല്‍സില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ലോസ് ഏഞ്ചല്‍സ്: അമെരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ...

എഞ്ചിനീയർമാർക്ക് ആദരം: കർണാടകയില്‍ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er.’ ചേർക്കാം

ബെംഗളൂരു: പേരിന് മുന്നില്‍ ഡോക്ടര്‍മാര്‍ 'Dr.' എന്നും അഭിഭാഷകര്‍ 'Adv.' എന്നും ഉപയോഗിക്കുന്ന...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച്‌...

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ...

സുരക്ഷാ പ്രശ്നം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി....

Related Articles

Popular Categories