ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. എസ്യുവിയിൽ യാത്രചെയ്തിരുന്ന മലയാളിയും യെലഹങ്കയിലെ സ്വകാര്യ കോളേജ് വിദ്യാർഥിയുമായ അശ്വിൻ നായർ (17), മറ്റു വിദ്യാർഥികളായ ഏഥൻ ജോർജ് (17), അർഹാൻ ഷെരീഫ്(17), അയാൻ അലി (17), ഭരത് (18), ബൈക്ക് യാത്രക്കാരൻ ദേവനായ്ക്കനഹള്ളി സ്വദേശി ഗഗൻ (26) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്.
Horrific chain #accident in #Bengaluru
Seven feared dead near Sathyawara on the Hoskote-Dabaspet STRR stretch.
The crash involved a truck, 2 SUVs and a bike. The truck’s chassis got cut & the vehicle toppled. @timesofindia (FwD 📹: Part 1) pic.twitter.com/s6hapuFqvd
— TOI Bengaluru (@TOIBengaluru) February 13, 2026
അപകടത്തിൽ ഏഴു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബെംഗളൂരുവിലെ കൊത്തന്നൂരില് നിന്നും കോലാറിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനാണ് ആണ് മരിച്ച ഗഗൻ.
അപകടത്തെത്തുടർന്ന് എസ്.ടി.ആർ.ആറിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകൾ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്. രണ്ടാമത്തെ എസ്യുവിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ സുലിബെലെ പോലീസ് കേസ് എടുത്തു.
Updating……
SUMMARY: Road accident in Bengaluru’s Hoskote: Seven people including a Malayali student die tragically















