മോസ്കോ: ബുധനാഴ്ച ക്രിമിയയില്‍ ഒരു റഷ്യൻ സൈനിക ഗതാഗത വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തകർന്നുവീണ വിമാനം രക്ഷാപ്രവർത്തകർ കണ്ടെത്തി. ആറു ജീവനക്കാരും 23 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എതെങ്കിലും ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് കരുതുന്നില്ലെന്നും സാങ്കേതിക തകരാറാകാം അപകടകാരണമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Russian military plane crashes, 29 dead; Russian Antarov-26 military plane crashes















