എസ്. ജാനകിക്ക് ഇന്ന് മൈസൂരുവില്‍ ഔദ്യോഗിക ബഹുമതികളോടെ വിട

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ മൈസൂരുവിലെ മഹാരാജ കോളേജ് മൈതാനത്ത് പൊതുദർശനത്തിന് വെക്കും. ആരാധകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയതായി കർണാടക സർക്കാർ അറിയിച്ചു. തുടർന്ന് വൈകിട്ട് 4.30-ന് മൈസൂരുവിലെ കനിയനഹുണ്ടി ഫാംഹൗസിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

മൈസൂരുവിൽ തന്നെയാകണം തന്റെ സംസ്കാരമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കർണാടക മുഖ്യമന്ത്രി, മന്ത്രിമാർ, സംഗീത-സിനിമ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കും. അന്ത്യയാത്രയോടനുബന്ധിച്ച് നഗരത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അവസാന കാലത്ത് വിശ്രമജീവിതത്തിനായി ജാനകി തിരഞ്ഞെടുത്തത് കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവായിരുന്നു. 2017-ൽ സംഗീത സപര്യയിൽനിന്ന് വിരമിക്കുന്നവേളയിൽ അവസാന ഗാനം ആലപിക്കാൻ തിരഞ്ഞെടുത്തതും മൈസൂരുവിലെ വേദിയായിരുന്നു.

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലയിൽ ഉള്ളവർ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനും കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി. അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര തുടങ്ങി ഒട്ടേറെ നേതാക്കൾ ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു.
SUMMARY: S. Janaki to be laid to rest with official honours in Mysore today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

Related Articles

Popular Categories