പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ് പിടിയിലായത്. വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13-ാം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി.
ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. ആടിയ ശിഷ്ടം നെയ്യ് വിതരണ ചുമതലക്കാരനായിരുന്നു സുനില്‍കുമാര്‍. ഇയാളെ പത്തനംതിട്ട വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സുനില്‍കുമാര്‍ പോറ്റിയെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
SUMMARY: Sabarimala ghee scam: Devaswom employee arrested














