കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന് പരാതി. സിപിഎച്ച്‌എസ്‌എസ് കുറ്റിക്കാടിലെ ജീവനക്കാരനായ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനല്‍ അടഞ്ഞതിനെ തുടർന്നാണ് വിദ്യാർഥിയെ ജീവനക്കാരൻ മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥി ആരോപിച്ചു.
നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നല്‍കിയതിനെ തുടർന്ന് പോലീസില്‍ നല്‍കിയ പരാതി പിൻവലിച്ചെന്നും വിദ്യാർഥി പറഞ്ഞു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ സ്കൂളില്‍ പ്രതിഷേധം ആരംഭിച്ചു.
SUMMARY: School student beaten by staff member: Allegation that no action was taken
















