ഗുരുതര കുറ്റകൃത്യങ്ങൾ; യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാൻ കൊച്ചി സൈബർ പോലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്നാണ് പോലീസിന് നിർദ്ദേശം ലഭിച്ചത്. ലഹരി മരുന്ന് ഉപയോഗം, പോക്‌സോ, അശ്ലീല പ്രചാരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ രീതിയിലുള്ള ശക്തമായ നിയമനടപടികൾ തന്നെ ഉണ്ടാകണമെന്നും അഡ്വ ശ്രീജിത്ത്‌ പെരുമന പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. ഗ്യാങ്ങിൽ വിള്ളൽ വീണതിന് പിന്നാലെയായിരുന്നു നിഹാദും സുഹൃത്തും സാമൂഹ്യ മാധ്യമങ്ങളിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അഡ്വ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.
SUMMARY: Serious crimes; Police to investigate YouTuber Cap and gang

Hot this week

ഓപ്പറേഷൻ തൂഫാൻ: ഇന്ന് മാത്രം അറസ്റ്റിലായത് 145 പേര്‍, 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍...

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖയുമായി എംഎംഎ

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ വഴി പുതിയ...

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

ഇറാൻ പരമോന്നത നേതാവായിരുന്ന ഖ​മ​നേ​യി​യു​ടെ സം​സ്കാ​രം ജൂ​ലൈ ഒ​മ്പ​തി​ന്; രാ​ജ്യ​മാ​കെ വി​ലാ​പ​യാ​ത്ര

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖ​മ​നേ​യി​യുടെ ഖബറടക്ക ചടങ്ങുകൾ...

വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി

ഒരു പെൺകുട്ടി. കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ. അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

Related Articles

Popular Categories