’13 വര്‍ഷത്തെ സ്നേഹ തണൽ’; ജീവിതയാത്രയിലെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വൈകാരിക ഫേസ്ബുക്ക് കുറിപ്പ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കുവെച്ച ഒരു വൈകാരിക ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ബാല്യകാല ഓർമ്മകളും ജീവിതയാത്രയിലെ അനുഭവങ്ങളും നിറഞ്ഞ കുറിപ്പാണ് നിരവധി പേർ ഏറ്റെടുത്തത്.
കുട്ടിക്കാലത്ത് ലഭിച്ച ചെറിയ അനുഭവങ്ങളാണ് പിന്നീട് ജീവിതത്തിലെ വലിയ മൂല്യങ്ങൾ പഠിപ്പിച്ചതെന്ന് ഡി.കെ. ശിവകുമാർ കുറിപ്പിൽ പറയുന്നു. പഠനത്തിനായി ജന്മനാടായ കനകപുരയിൽ നിന്നും ബെംഗളൂരുവിലെത്തി അമ്മയുടെ ജ്യേഷ്ഠ സഹോദരി ലിംഗമ്മയ്ക്കൊപ്പം കഴിഞ്ഞ 13 വർഷത്തെ ഓർമ്മകളാണ് ശിവകുമാർ പങ്കു വെച്ചത്. ഭാര്യ ഉഷക്കൊപ്പമാണ് ശിവകുമാർ അവരെ സന്ദർശിച്ചത്.

ഞാൻ എന്റെ ദൊഡ്ഡമ്മയെ (മൂത്തമ്മ) ഉഷയോടൊപ്പം പോയി കണ്ടു, അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു, അവരുടെ കാൽ തൊട്ടു വന്ദിച്ചു. കാലം മാറിയേക്കാം, ഉത്തരവാദിത്തങ്ങൾ വലുതായേക്കാം. പക്ഷേ, എന്റെ ദൊഡ്ഡമ്മയുടെ സംരക്ഷണയിൽ വളർന്ന ആ ദിവസങ്ങളുടെ ഓർമ്മകൾ ഒരിക്കലും മായില്ല. ഇന്ന്, ഞാൻ അവരുടെ കൈകളിൽ കൈചേര്‍ത്ത് വെച്ചിരിക്കുമ്പോൾ, അവരുടെ കണ്ണുകളിൽ കണ്ട സ്നേഹവും സന്തോഷവും എന്റെ ക്ഷീണം മറക്കാൻ എന്നെ പ്രേരിപ്പിച്ചു, എനിക്ക് വളരെയധികം മനസ്സമാധാനം നൽകി.'”എന്റെ അമ്മ ഗൗരമ്മയും ദൊഡ്ഡമ്മ ലിംഗമ്മയും തമ്മിലുള്ള അതുല്യ ബന്ധം കണ്ടു വളർന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഈ രണ്ട് അമ്മമാർ തമ്മിലുള്ള നിസ്വാർത്ഥ സ്നേഹവും കുടുംബ ഐക്യവുമാണ് ഇന്നത്തെ എന്റെ ജീവിതത്തിൽ എന്റെ സഹോദരങ്ങളുമായി ഇത്രയും അടുത്തതും ശക്തവുമായ ഒരു ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അടിത്തറയായി മാറിയത്. മുതിർന്നവർ കാണിച്ചുതന്ന പാതയാണ് ഇന്ന് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത്,” അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ സ്നേഹവും അധ്യാപകരുടെ മാർഗനിർദേശവും ഗ്രാമീണ ജീവിതം നൽകിയ ലാളിത്യവുമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വിജയങ്ങളും പദവികളും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും, മനുഷ്യനെ നിലനിർത്തുന്നത് ബാല്യത്തിൽ ലഭിച്ച സംസ്കാരങ്ങളും ബന്ധങ്ങളുമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ജീവിതത്തിൽ എത്ര ഉയരത്തിലെത്തിയാലും വേരുകൾ മറക്കരുതെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

കുറിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. രാഷ്ട്രീയഭേദമില്ലാതെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ ആത്മാർഥമായ വാക്കുകളെ അഭിനന്ദിച്ചു. ബാല്യകാല ഓർമ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പലരിലും സ്വന്തം കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തിയതായും പ്രതികരണങ്ങളിൽ പറയുന്നു.
രാഷ്ട്രീയ പ്രസ്താവനകളേക്കാൾ വ്യക്തിപരമായ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ മൂല്യവും മുൻനിർത്തിയ ഈ കുറിപ്പ്, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
SUMMARY: Karnataka Chief Minister D.K. Shivakumar’s emotional Facebook post goes viral, sharing his childhood memories

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

‘പിഎം ശ്രീ അറബിക്കടലിനപ്പുറത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; നിലപാട് ആവര്‍ത്തിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, പദ്ധതിക്കെതിരായ തന്റെ...

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും...

തമിഴ്നാട്ടിലെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ...

Related Articles

Popular Categories