തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയും പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ പവന് 1,360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി.
9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി. വെളളി വില ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4,300 – 4,360 ഡോളർ നിരക്കിലാണ് ഇന്ന് സ്പോട്ട് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
SUMMARY: Gold rate is decreased
















