തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അബിയയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പ് അബിയയുടെ സുഹൃത്തായ തീർത്ഥ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട അബിയ. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
SUMMARY: student commits suicide in Kattakada
















