ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിയന്ത്രണങ്ങള്‍ പൂർണ്ണമായും നീക്കിയതായി കേന്ദ്രസർക്കാരിന്റെ അറിയിപ്പ്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തില്‍ ഗാർഹിക ഉപഭോക്താക്കള്‍ക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ എല്‍പിജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് ഹോട്ടലുകളെയടക്കം കാര്യമായി ബാധിച്ചിരുന്നു. ബള്‍ക്ക് എല്‍പിജി വിതരണത്തിലെ നിയന്ത്രണങ്ങളും മന്ത്രാലയം ലഘൂകരിച്ചു. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനംവരെ വിതരണം പുനഃസ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ട്.
SUMMARY: Commercial LPG cylinder restrictions lifted
















