ബെംഗളൂരു: ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വിദ്യാർഥികൾക്കായുള്ള വേനൽക്കാല ക്യാംപ് 7ന് ആരംഭിക്കും. പ്രായോഗിക പഠനത്തിലൂടെ സർഗ്ഗാത്മകത വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിവിധ ശില്‍പ്പശാലകളില്‍ 3 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിപുലമായ ശാസ്ത്ര വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫൺ വിത്ത് സയൻസ്, എയ്‌റോ-മോഡലിംഗ്, ആസ്ട്രോ-കമ്പ്യൂട്ടിംഗ്, വാട്ടർ റോക്കറ്റ്, സീറോ ഷാഡോ ഡേ എന്നിവയാണ് പ്രധാന സവിശേഷതകൾ.
റജിസ്ട്രേഷന് വെബ്സൈറ്റ്: taralaya.karnataka.gov.in
റജിസ്ട്രേഷന് വെബ്സൈറ്റ്: taralaya.karnataka.gov.in















