കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; രണ്ടുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് വിവരം. അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ അഞ്ചു മാസമായി ഇവിടെ വാടകക്ക് താമസിച്ച് വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.
SUMMARY: Explosion at Kozhikode firecracker manufacturing facility; Two people die tragically

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

Related Articles

Popular Categories