യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങള്‍ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകള്‍ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത്‌ വെമുല, മെഡിക്കല്‍ വിദ്യാർഥി പായല്‍ തദ്‌വി എന്നിവരുടെ അമ്മമാർ നല്‍കിയ പരാതിയില്‍ സുപ്രിംകോടതി നല്‍കിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്.

വിജ്ഞാപനപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്ക്വാഡ് എന്നിവ രൂപീകരിക്കാൻ നിർദേശമുണ്ട്. പിന്നോക്ക വിഭാഗ വിദ്യാർഥികള്‍ക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികള്‍ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തുല്യതാ സ്‌ക്വാഡ്. പരാതികള്‍ കേള്‍ക്കാൻ ഹെല്‍പ് ലൈനും പ്രവർത്തിക്കണം.

എന്നാല്‍ വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ വലതുപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ബിജെപി ഡല്‍ഹിയില്‍ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്തി. ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് സുപ്രിംകോടതി ചട്ടങ്ങള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

SUMMARY: Supreme Court stays UGC equivalency rules

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

Related Articles

Popular Categories