കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.  ‘എം.വി ഒമോർഫി’ എന്ന കപ്പൽ ആണ് ആക്രമിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജൂലൈ 18-ന് നടന്ന ഈ സംഭവത്തിൽ മന്ത്രാലയം ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്ര വ്യാപാര മേഖലയിൽ സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികളെ ഇന്ത്യ അപലപിച്ചു.

കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ ചീഫ് ഓഫീസറായ സാഗർ ഗുപ്തയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്.

അതേസമയം കപ്പൽ ആക്രമിച്ചത് ആരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുക്രേനിയൻ ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇറാൻ തീരത്ത് എൽപിജി ടാങ്കറായ ഒരു ഇന്ത്യൻ ചരക്കുകപ്പലിനുനേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചരക്കുകപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
SUMMARY: Another attack on cargo ship in the Black Sea; Indian sailor killed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

ഏഴ് മാസത്തെ യാത്രാദുരിതത്തിന് അറുതി; കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് തുറക്കും

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും....

കേരള പോലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ‍ഡിവൈ.എസ്.പിമാര്‍ക്ക്...

നിർമാണത്തില്‍ പിഴവ്; പുതുതായി നിര്‍മിച്ച 18 നില കെട്ടിടം പൊളിച്ചു നീക്കുന്നു

ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന്...

Related Articles

Popular Categories