കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ശരത് ജോസ്, മകള്‍: ഹോളി ആൻ ശരത്. ടോക്കിൻ ഹൈവേ – മില്‍സ് റോഡ് വെസ്റ്റ് ജംഗഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആൻമേരിക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള റോയല്‍ പെർത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Malayali woman dies in a car accident in Australia
















