
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പീനിയ സോണ്‍ സുവര്‍ണലയ സംഗമം ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്നു. സോണ്‍ ചെയര്‍മാന്‍ ഷിബു ജോണ്‍ അധ്യക്ഷത വഹിച്ചു. ദാസറഹള്ളി എംഎല്‍എ എസ് മുനിരാജു ഉദ്ഘാടനം ചെയ്തു.
കര്‍ണാടക വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ നാഗലക്ഷ്മി ചൗധരി, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സുവര്‍ണ സംസ്ഥാന സെക്രട്ടറി കെ പി ശശിധരന്‍, ബെംഗളൂരു ജില്ലാ സെക്രട്ടറി എസ്. മഞ്ജുനാഥ്, മുന്‍ പ്രസിഡണ്ട് രാജന്‍ ജേക്കബ്, അനിത ചന്ദ്രോത്ത്, മലയാളം മിഷന്‍ക ര്‍ണാടക കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. സോണ്‍ കണ്‍വീനര്‍ പി.എല്‍. പ്രസാദ് നന്ദി പറഞ്ഞു.
പ്രശസ്ത ഗായിക തീര്‍ത്ഥ സുഭാഷ് നയിച്ച മെഗാ സംഗീത പരിപാടിയും അരങ്ങേറി. സോണ്‍ കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
SUMMARY: Suvarna Karnataka Kerala Samajam Peenya Zone Suvarnalaya Sangamam














