കൊളംബോ: ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇന്ത്യക്ക് മുന്നിൽ വമ്പന്‍ പരാജയം ഏറ്റുവാങ്ങി പാകിസ്ഥാൻ. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് ബാറ്റിങ് നിരയുടെ ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 61 റൺസിനാണ് ഇന്ത്യയുടെ ജയം.
കളിയുടെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ, ചേസിങ്ങിന്‍റെ ഒരുഘട്ടത്തിലും പാകിസ്ഥാന് വെല്ലുവിളി ഉയർത്താനായില്ല. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് ബർത്ത് ഉറപ്പാക്കി. നമീബിയക്കെതിരെ ജയിച്ചാൽ പാകിസ്ഥാനും അടുത്ത റൗണ്ടിലെത്താം. സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 175, പാകിസ്ഥാൻ -18 ഓവറിൽ 114ന് ഓൾഔട്ട്.
SUMMARY: T20 World Cup: India beats Pakistan to reach Super Eights, wins by 61 runs















