ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയില്‍ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിക്കായി ജലാശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
നവംബർ 28 ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തില്‍ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കുട്ടികള്‍ മടങ്ങിയെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തില്‍ അകപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം ലഭിച്ചത്.
SUMMARY: The body of one of the students who went missing in the Ponmudi reservoir has been found
















