ബെംഗളൂരു: വയലാറിന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ അനുസ്മരണ സെമിനാറിൽ ടി എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
വയലാറിന്റെ കവിതകളും, നാടകസിനിമാഗാനങ്ങളും വ്യവസ്ഥിതിയോടുള്ള എതിർപ്പും നിസ്വ ജീവിതത്തിന്റെ യാതനകളിൽ നിന്നുള്ള മോചനവും സ്വാതന്ത്ര്യബോധവും ശാസ്ത്ര വിചാരവും ജനമനസുകളിൽ ഉണർത്തുന്നവയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. വയലാറിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് എം. ബി. മോഹൻദാസ് ചർച്ച ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു തുടർന്നുള്ള ചർച്ചയിൽ കാദർ മൊയ്തീൻ, കെ. ആർ. കിഷോർ, ആർ. വി.പിള്ള, ഇ.ആർ, പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ് എന്നിവർ കവിതകൾ ആലപിച്ചുകൊണ്ട് സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.
SUMMARY:Thippasandra Friends Association Monthly Seminar














