പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തില്‍ കെഎസ്‌ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പോയ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തില്‍പെട്ടത്. ഒരു ബസില്‍ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസില്‍ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാല്‍ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
ചക്കുപാലത്തില്‍ വെച്ചാണ് ബസ് കൂട്ടിയിടിച്ചത്. പത്ത് വയസുള്ള കുട്ടി ഉള്‍പ്പെടെ 9 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 30 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Thirty people injured in collision between KSRTC buses in Pathanamthitta














