ബെംഗളൂരു: മുദ്ദേബിഹാളിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയെത്തുടര്‍ന്ന്, പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ബെളഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ രാമപൂയിലെ സുനില്‍ രാജ്പുത് (28), നാഗനൂര്‍ തണ്ടയിലെ ചേതന്‍ ലമാനി (28), സൗന്ദത്തി താലൂക്കിലെ കര്‍ലകട്ടൈ സ്വദേശി രാഹുല്‍ ലമാനി (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രതികളില്‍ നിന്ന് 250 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, 50 ഗ്രാം വെള്ളി ആഭരണങ്ങള്‍, രണ്ട് കാറുകള്‍, നിരവധി ബൈക്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മുദ്ദേബിഹാല്‍ പട്ടണത്തിലെ ഹഡ്കോ കോളനിയിലെ വീട് കുത്തിത്തുറന്ന് 30.14 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളി വസ്തുക്കളും പണവുമാണ് കവര്‍ന്നത്.
SUMMARY: Three arrested for theft at judge’s house