ബെംഗളൂരു: എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു മലയാളികള്‍ കര്‍ണാടകയില്‍ അറസ്റ്റിലായി. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27), കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മൽ എന്ന മുഹമ്മദ് അജ്മൽ (30) എന്നിവരാണ് അറസ്റ്റിലായത്. പുത്തൂരിൽ നിന്ന് സുള്ള്യയിലേക്ക് മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
5,38,800 രൂപ വിലമതിക്കുന്ന 53.58 ഗ്രാം എം.ഡി.എം.എ, കാർ, മാരകായുധം, മൊബൈൽ ഫോണുകൾ, 10,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 25/2026 പ്രകാരം 1985ലെ എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8 സി, 22 (സി), 29, ആയുധ നിയമത്തിലെ സെക്ഷൻ 25 (1 ബി) (ബി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇവർക്കെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: Three Malayalis arrested with MDMA















