Sunday, February 1, 2026
16.9 C
Bengaluru

​ഉഡുപ്പി ബോട്ട് അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ

​ഉഡുപ്പി: ബ്രഹ്മാവർ താലൂക്കിലെ കോടിബെംഗ്രെയിലുണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് ശ്രീയാൻ (23), സുഫിയാൻ (20), വാസു മെൻഡൺ (52) എന്നിവരാണ് അറസ്റ്റിലായത്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ജനുവരി 26-ന് മൈസൂരിൽ നിന്നുള്ള 29 വിനോദസഞ്ചാരികൾ കോടിബെംഗ്രെയിലെ സ്വർണ്ണ നദിയിൽ ബോട്ടിംഗിനായി എത്തിയപ്പോഴായിരുന്നു അപകടം. ‘ദ വേവ് റൈഡർ’ എന്ന ബോട്ടിൽ സഞ്ചരിച്ചിരുന്ന 14 പേരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് അശ്രദ്ധമായി വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ശങ്കരപ്പ (27), സിന്ധു (23), ദിശ (26) എന്നിവർ മുങ്ങിമരിച്ചു. ബാക്കിയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ടൂറിസം വകുപ്പിൻ്റെ യാതൊരുവിധ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് പ്രതികൾ ബോട്ടിംഗ് നടത്തിയിരുന്നതെന്നും   വിനോദസഞ്ചാരത്തിന് അനുയോജ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഈ ബോട്ടിന് ഉണ്ടായിരുന്നില്ലയെന്നും ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ പറഞ്ഞു.യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നൽകിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.

​പ്രതികൾക്കെതിരെ ബി.എൻ.എസ്  പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആദ്യം മാൽപെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അധികാരപരിധി കണക്കിലെടുത്ത് കോട്ട പോലീസിന് കൈമാറി.

SUMMARY: Three people were arrested after an unlicensed tourist boat capsized in Udupi, killing three youths and injuring others.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സി ജെ റോയിയുടെ ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു;  പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം പൊതുദർശനത്തിനായി...

കേന്ദ്ര ബഡ്ജറ്റ് ഇന്ന്; അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ....

‘സോളോഗമി’ ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറും

ബെംഗളൂരു: ബാക്ക് സ്റ്റേജ് ബെംഗളൂരു ഒരുക്കിയ മലയാള നാടകം സോളോഗമി ഇന്ന്...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്നു 2 മലയാള ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് രണ്ടു മലയാള...

​ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയക്കാരെയും അപകീർത്തിപ്പെടുത്തി; വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയുള്ള അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കർണാടക ഹൈക്കോടതി

​ബെംഗളൂരു: വാട്സാപ്പ് ഗ്രൂപ്പിലൂടെ ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അശ്ലീലവും അപകീർത്തികരവുമായ...

Topics

സി ജെ റോയിയുടെ ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു;  പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം പൊതുദർശനത്തിനായി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്നു 2 മലയാള ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് രണ്ടു മലയാള...

 5.5 ലക്ഷം രൂപ വിലമതിക്കുന്ന 10 മോഷ്ടിച്ച ബൈക്കുകൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ...

ബെംഗളൂരു ഹോസ്‌കോട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നാല് അസം തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹൊസ്‌കോട്ടെ താലൂക്കിലെ ഇ മുത്സാന്ദ്രയില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാക്കളായ...

സി. ജെ റോയിയുടെ മരണം: പശ്ചിമ മേഖല ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അ​ന്വേ​ഷിക്കും

ബെംഗ​ളൂ​രു: ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി​യ...

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി; സി. ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സി. ജെ റോയിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം...

സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം നാളെ

ബെംഗളുരു: ബെംഗളുരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ...

സി. ജെ. ​റോ​യി​യു​ടെ മ​ര​ണം; വിശദമായ അന്വേഷണത്തിന് പോലീസ്

ബെംഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. സി ജെ റോയ് (57)...

Related News

Popular Categories

You cannot copy content of this page