കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹതര്യം വന്നേക്കാം എന്നാണ് പ്രവചനം. യുഡിഎഫിന് 37-43 ശതമാനം വോട്ട് ലഭിക്കാം എന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍. യു.ഡി.എഫിന് നേരിയ മുൻതൂക്കമെന്നു പറയുന്ന സർവേ 60 മുതൽ 78 സീറ്റുകൾ വരെയാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 55 മുതൽ 73 സീറ്റുകൾ വരെ സർവേ ചൂണ്ടിക്കാട്ടുന്നു. മൂന്നു മുതൽ 11 സീറ്റുകൾ വരെയാണ് എൻ.ഡി.എ സഖ്യത്തിന് നൽകുന്നത്.

അതേസമയം യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 69 സീറ്റിനൊപ്പം 9 സീറ്റ് യുഡിഎഫിന് കിട്ടുകയോ കുറയുകയോ ചെയ്യാമെന്നാണ് ടുഡേയ്‌സ് ചാണക്യ പറയുന്നത്. എല്‍ഡിഎഫിന് 64 സീറ്റിനൊപ്പം 9 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. യുഡിഎഫ് 40 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് 17-23 ശതമാനം വരെ വോട്ടാണ് പ്രവചനം. 3-11 സീറ്റുവരെയാണ് ലഭിക്കുക.

ബുധനാഴ്ച വൈകീട്ട് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്നാണ് പ്രവചിച്ചിരുന്നത്. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിന് അനുകൂലമായ പ്രവചനം നടത്തുമ്പോഴും ഇടതുക്യാമ്പുകള്‍ക്ക് ആശ്വാസം നല്‍കുന്ന എക്‌സിറ്റ് പോളാണ് ടുഡേയ്‌സ് ചാണക്യയുടേത്. കഴിഞ്ഞ തവണ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന എക്സിറ്റ് പോള്‍ പുറത്തുവിട്ട ഏജന്‍സിയാണ് ടുഡേയ്സ് ചാണക്യ. എല്‍ഡിഎഫിന് 93-111 സീറ്റും യുഡിഎഫിന് 26-44 സീറ്റും എന്‍ഡിഎയ്ക്ക് 0-6 സീറ്റുമാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചത്.
SUMMARY: Today’s Chanakya Exit Poll predicts hung assembly in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories