മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലയ്ക്ക് ശ്രമം; 14,900 വിഷഗുളികകളുമായി യുവാവ് പിടിയില്‍

മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മരുന്ന് എന്ന പേരില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 15,000 ഗുളികകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.

പ്രാഥമിക പരിശോധനയില്‍ ഇവയില്‍ സിങ്ക് ഫോസ്ഫൈഡ് എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതി പുനെ വിമന്‍ നഗര്‍ സ്വദേശിയാണെന്നും പെയിന്‍റ് വ്യാപാരം നടത്തുന്ന ആളാണെന്നും പോലീസ് പറഞ്ഞു. 15 ദിവസം മുമ്പാണ് ഇയാള്‍ മുംബൈയിലെ ഡോംഗ്രി മേഖലയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്.

അന്വേഷണത്തിനിടെ 2025-ല്‍ ഇയാള്‍ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകളുടെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച്‌ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷീണം മാറ്റാനെന്ന പേരില്‍ വിഷഗുളിക നല്‍കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് ആരോരപിച്ചു. അന്വേഷണം തുടരുകയാണ്.

പോലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം വൻ ദുരന്തമാണ് ഒഴിവായത്. നിലവില്‍ 14900 കാപ്സ്യൂളുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള കാപ്സ്യൂളുകളെക്കുറിച്ചും കെമിക്കലുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ വിദേശ യാത്രാ വിവരങ്ങളും മുംബൈയില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം ബൈക്കുള പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥങ്ങള്‍ നല്‍കി പരുക്കേല്‍പ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

SUMMARY: Attempted massacre during Muharram procession in Mumbai

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക്...

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്‌ പണി. പുതിയ ദേശീയ ഭാരവാഹികളുടെ...

എയര്‍ഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി...

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

Related Articles

Popular Categories