ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) ലിമിറ്റഡാണ് നിരക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഹൊസൂർ റോഡിൽ നിന്നു ബെന്നേർഘട്ട റോഡിലേക്കു ഇരുചക്രവാഹനങ്ങൾക്കു 30 രൂപ, കാറിനു 65 , ബസിനു 195, ട്രക്കിനു 128 എന്നിങ്ങനെ ടോൾ നൽകണം
• ബെന്നേർഘട്ടെ റോഡ് മുതൽ കനക്പുര റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 15 രൂപ, കാർ 48, ബസ് 155, ട്രക്ക് 98.
• കനക്പുര റോഡ് മുതൽ ക്ലോവർ ലീഫ് ജംക്ഷൻ വരെ ഇരുചക്രവാഹനങ്ങൾക്കു 10 രൂപ, കാർ 35 രൂപ, ബസ് 95 രൂപ, ട്രക്ക് 60.
• ക്ലോവർലീഫ് ജംക്ഷൻ മുതൽ മൈസൂരു റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 10 രൂപ, കാർ 33, ബസ് 85, ട്രക്ക് 50.
• മൈസൂരു റോഡ് മുതൽ മാഗഡി റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 30 രൂപ, കാർ 70, ബസ് 205, ട്രക്ക് 140.
• മാഗഡി റോഡിൽ നിന്നു തുമക്കൂരു റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 25 രൂപ, കാർ 55, ബസ് 160, ട്രക്ക് 105.
• ലിങ്ക് റോഡിൽ ഇരുചക്രവാഹനങ്ങൾക്കു 23 രൂപ, കാർ 75, ബസ് 200, ട്രക്ക് 135.
ബെംഗളൂരു-നെലമംഗല ദേശീയ പാത, ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകളും ജൂലൈ 1 മുതൽ വർധിപ്പിച്ചിരുന്നു.
SUMMARY: Toll charges hiked on NICE road