ബെംഗളൂരു: വിശുദ്ധവാര കർമങ്ങള്‍ക്ക് തുടക്കമാകുന്ന ഓശാന ആചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു, മൈസൂരു നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍. വിവിധ ദേവാലയങ്ങളില്‍ നാളെ കുരുത്തോല പ്രദക്ഷിണവും ഓശാന ശുശ്രൂഷകളും നടത്തും. കുരുത്തോല വെഞ്ചരിപ്പ്, വിതരണം, പ്രദക്ഷിണം എന്നീ ചടങ്ങുകള്‍ നാളെ രാവിലെ 6.30ന് തുടങ്ങും.
പള്ളികളിലെ നാളത്തെ ഓശാന ശുശ്രൂഷകൾ
🟥 ബെംഗളൂരു
ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി: പ്രഭാത നമസ്കാരം, കുർബാന, ഓശാന ശുശ്രൂഷ– രാവിലെ 8
ബേഗൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 6.30
ക്വീൻസ് റോഡ് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
വിജയനഗർ മേരിമാതാ പള്ളി: ഓശാന ശുശ്രൂഷ, കുർബാന –മണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് – രാവിലെ 8.30
കെആർ പുരം മാർ യൂഹാനോൻ മംമദാന ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 7
സർജാപുര ഹോളി ട്രിനിറ്റി ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 7.45
മാറത്തഹള്ളി സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 7
ബാംഗ്ലൂർ ഈസ്റ്റ് സെന്റ് തോമസ് ഓർത്തഡോക്സ് മഹാഇടവക: പ്രഭാത പ്രാർഥന, കുർബാന– രാവിലെ 8
ടി.ദാസറഹള്ളി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8.
ഇന്ദിരാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
ജെ.പി നഗർ സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 7
മത്തിക്കരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
ഹൊറമാവ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 7
യെലഹങ്ക സെന്റ് ബേസിൽ യാക്കോബായ പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
ഹെബ്ബാൾ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 7.45
വൈറ്റ്ഫീൽഡ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചാപ്പൽ: പ്രഭാത പ്രാർഥന, കുർബാന– രാവിലെ 6.30
വിജയനഗർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി: പ്രഭാത പ്രാർഥന, കുർബാന– രാവിലെ 8
രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ ഫൊറോന പള്ളി: കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന– രാവിലെ 9
കഗദാസപുര ബസവനഗർ സെന്റ് മേരീസ് പള്ളി: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 9.
വൈറ്റ്ഫീൽഡ് സെന്റ് തോമസ് യാക്കോബായ പള്ളി: ഓശാന കുർബാന– രാവിലെ 8.15
മാറത്തഹള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
ടി.ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളി: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 8
കർമലാരാം മൗണ്ട് കാർമൽ ഫൊറോന പള്ളി: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 6.30
കർമലാരാം സെന്റ് അൽഫോൻസ മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 8
ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 6.30
ബൈലക്കരെ സെന്റ് മേരീസ് പള്ളി: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 8.30
ഹെന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 7.30
സിങ്ങസന്ദ്ര സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 8
മത്തിക്കരെ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 8
കെങ്കേരി സെന്റ് ബെനഡിക്ട്സ് മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 8.30
🟥മൈസൂരു
മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രൽ: ഓശാന ശുശ്രൂഷ, കുർബാന– രാവിലെ 8
മൈസൂരു സെന്റ് മേരീസ് യാക്കോബായ പള്ളി: പ്രഭാത നമസ്കാരം, കുർബാന– രാവിലെ 8
മൈസൂരു സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: പ്രഭാത പ്രാർഥന, കുർബാന– രാവിലെ 7
മൈസൂരു സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി: ഓശാന ശുശ്രൂഷ– രാവിലെ 8.30.















