പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം; അഞ്ച് ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. പ്രതിരോധ വകുപ്പിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായിം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.

അതേസമയം, ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തടയില്ലെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യാന്തര മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇറാൻ പ്രതിനിധി അലി മൂസവി പറഞ്ഞു.

ഫെബ്രുവരി 28-ന് നടന്ന യു എസ്-ഇസ്രാഈൽ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഇറാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും ഇസ്രയേലില്‍15 പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പക്കൽ 4,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ ഉണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. ഇത് യൂറോപ്യൻ നഗരങ്ങളെപ്പോലും ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Trump says he will not attack Iran for five days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories