നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; നിയമം പ്രാ​ബ​ല്യ​ത്തി​ൽ, ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും

വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു.

റഷ്യയിൽനിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ രാജ്യങ്ങൾക്കാണ് നൂറുശതമാനം തീരുവ ചുമത്തുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  റഷ്യൻ എണ്ണ വാങ്ങുന്നത്  ഇന്ത്യ വർധിപ്പിച്ചിട്ടു‌ണ്ട്.  പശ്‌ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള വിതരണ തടസ്സങ്ങൾക്കിടയിൽ ഈ വർഷം ഏപ്രിലിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 11 മാസത്തെ ഉയർന്ന നിരക്കിലെത്തി.

അതേസമയം തീ​രു​വ കാ​ട്ടി വി​ര​ട്ടേ​ണ്ടെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ സു​ര​ക്ഷ​യാ​ണ് വ​ലു​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അമേരിക്കയുടെ അധിക തീരുവ നീക്കത്തെ ചൈനയും ശക്തമായി എതിർത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള തങ്ങളുടെ വ്യാപാര സഹകരണങ്ങളിൽ മൂന്നാം കക്ഷികൾ ഇടപെടരുതെന്ന് ചൈനീസ് വിദേശ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ ഏകപക്ഷീയ നടപടിയെയും നിയമങ്ങൾ മറ്റ് രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനെയും എതിർക്കുമെന്ന് ചൈന വ്യക്തമാക്കി.

ക​ടു​ത്ത റ​ഷ്യ​ൻ വി​മ​ർ​ശ​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാം നേ​ര​ത്തേ അ​വ​ത​രി​പ്പി​ച്ച ബി​ല്ലാ​ണ് ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി യു​എ​സ് പാ​സാ​ക്കി​യ​ത്. 500 ശ​ത​മാ​നം തീ​രു​വ ചു​മ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഗ്ര​ഹാ​മി​ന്‍റെ വാ​ദം. ഇ​താ​ണ് 100 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി

തിരുവനന്തപുരം: 8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 27 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27 ന്...

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

തിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യത്തിൻമേൽ അന്വേഷണമാകാമെന്ന് സർക്കാറിന്...

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

Related Articles

Popular Categories