ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ് – ബൊമ്മസന്ദ്ര) മേയില്‍ രണ്ടു ട്രെയിനുകള്‍ കൂടി ഓടിത്തുടങ്ങുമെന്നു ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി).ഇതോടെ മേയ് മുതല്‍ തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 8 മുതല്‍ ഉച്ചയ്ക്കു 12 വരെ/ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ). ട്രെയിനുകള്‍ക്കിടയിലെ ഇടവേള 5 മിനിറ്റായി ചുരുങ്ങും.
19.15 കിലോമീറ്റര്‍ പാതയില്‍ നിലവില്‍ 8 ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളില്‍ 9 മിനിറ്റും അല്ലാത്തപ്പോള്‍ 14 മിനിറ്റുമാണ് നിലവിലെ ഇടവേള.
SUMMARY: Two more trains on Yellow Line; Intervals will be reduced to 5 minutes















