കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ച് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാല്‍ അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായത്. സംഘര്‍ഷത്തില്‍ ഇ.വി രാമകൃഷ്ണന് പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
അക്രമസംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭിന്നശേഷിക്കാരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടെയാണ് മര്‍ദനമുണ്ടായതെന്നാണ് പരാതിയിലുള്ളത്. 19 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
SUMMARY: UDF Hartal in Sreekandapuram, Kannur Today
















