വന്ദേമാതരത്തിനും ദേശീയഗാനത്തിന്‍റെ അതേ പദവി; ലംഘിച്ചാല്‍ ജാമ്യമില്ലാ കുറ്റം

ന്യൂഡല്‍ഹി: ദേശീയ ഗാനം ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം.

യോഗത്തില്‍ പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തില്‍ മന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. നിലവില്‍ ദേശീയ ഗാനത്തിന് നല്‍കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി ‘ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍’ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികള്‍ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. പുതിയ ഭേദഗതിയിലൂടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ ആദരവും സംരക്ഷണവും ഇനി മുതല്‍ വന്ദേമാതരത്തിനും ലഭിക്കും.

ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകള്‍ വന്ദേമാതരത്തിനും ബാധകമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

SUMMARY: Vande Mataram has the same status as the national anthem; violating it is a non-bailable offence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികള്‍  

ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം...

Related Articles

Popular Categories