വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നവാപാര ഗ്രാമത്തിലെ ഇന്ദ്രജിത് മാഞ്ചിയുടെ മകൻ ആദിത്യ ആണ് മരിച്ചത്. നവംബർ ഒൻപതിന് രാവിലെയാണ് സംഭവം.

അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആദിത്യ, നിലത്തുകിടന്ന വെളുത്തുള്ളിയുടെ ആകൃതിയിലുള്ള ‘പോപ്പ്-പോപ്പ്’ (Pop-pop) പടക്കം എടുത്ത് വായിലിട്ട് കടിക്കുകയായിരുന്നു. നിലത്തടിക്കുമ്പോഴോ സമ്മർദ്ദം ചെലുത്തുമ്പോഴോ പൊട്ടിത്തെറിക്കുന്ന  പൊട്ടിത്തെറിക്കുന്ന ഈ പടക്കം വായിൽ വെച്ച് പൊട്ടിയതോടെ കുട്ടിയുടെ മോണയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കുട്ടിയെ ഉടൻ തന്നെ സീതാപൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം നിന്നതോടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും രക്തസ്രാവമുണ്ടാവുകയും നില വഷളാവുകയും ചെയ്തു. തുടർന്ന് നവംബർ 11-ന് അംബികാപൂരിലെ മിഷൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിയുടെ തൊണ്ടയ്ക്കുള്ളിൽ പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പിതാവ് അറിയിച്ചു. സംഭവത്തിൽ ടൈംസ് കേരള ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Firecracker explodes in mouth; two-year-old boy meets tragic end in Chhattisgarh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി....

മലപ്പുറത്ത് വീണ്ടും ഷിഗല്ല; അങ്ങാടിപ്പുറത്ത് നാലുവയസ്സുകാരന് കൂടി രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. അങ്ങാടിപ്പുറം...

മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മോഷണം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങി 17-ലേറെ...

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ കേസ്

ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ ബിജെപി എംപിയും...

26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി...

അസമിലെ കാസിരംഗയിൽ ട്ര​ക്കി​ലേ​ക്ക് ട്രാവലര്‍ ഇ​ടി​ച്ചു​ക​യ​റി; 24 പേ​ർ മ​രി​ച്ചു

ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര്‍...

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ...

Related Articles

Popular Categories