കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ മഞ്ജുവാണ് നാഗമംഗളയിൽ ജീവനോടെ കണ്ടെത്തപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞ രാജേഷ് എന്നയാളുടെ ജീവിതമാണ് സംഭവത്തോടെ മാറിമറിഞ്ഞത്.

2019ലാണ് മഞ്ജുവിനെ കാണാതായത്. തുടർന്ന് പിതാവ് നാഗരാജു പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഞ്ജു അവസാനമായി വിളിച്ചത് രാജേഷിന്റെ മൊബൈൽ ഫോണിൽനിന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോലീസിന് ഇയാളിൽ സംശയം തോന്നി. റാഗിമുദ്ദേനഹള്ളിയിലെ താമസക്കാരനായ രാജേഷിനെതിരെ 2021ൽ കൊലക്കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഏകദേശം രണ്ടര വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ രാജേഷ് 2024 ജനുവരിയിൽ ജാമ്യത്തിൽ പുറത്തിറങ്ങി.

താൻ ചെയ്യാത്ത കുറ്റം സമ്മതിക്കാൻ പോലീസ് നിർബന്ധിച്ചെന്നും ചോദ്യംചെയ്യലിനിടെ മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തെന്നും രാജേഷ് ആരോപിച്ചിരുന്നു. കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് കുറ്റം സമ്മതിച്ചതെന്നും ഇയാൾ ആരോപിച്ചു.

രാജേഷിന്റെ അഭിഭാഷകൻ നടേഷിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ കണ്ടെത്താനുള്ള നീക്കം നടന്നത്. തുടർന്ന് നാഗമംഗള താലൂക്കിലെ ബിണ്ടിഗനവിലേ പോലീസ് സ്റ്റേഷനിൽ യുവതിയെ എത്തിച്ച് മൊഴിയെടുത്തു.

ഇഷ്ടമില്ലാത്ത വിവാഹം വീട്ടുകാർ നടത്തിയതിനെത്തുടർന്ന് താൻ സ്വമേധയാ വീടുവിട്ടുപോയതാണെന്നും കാമുകനായ നാഗേന്ദ്രയ്ക്കൊപ്പം താമസിക്കുകയായിരുന്നുവെന്നും മഞ്ജു പോലീസിനോട് പറഞ്ഞു. പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച് ജീവിതം തുടരുകയായിരുന്നുവെന്നും യുവതി പറഞ്ഞു. രാജേഷിനെ തനിക്ക് അറിയില്ലെന്നും ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിൽ പോലീസിന്റെ മുൻ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ മാണ്ഡ്യ ജില്ലാ പോലീസ് മേധാവി കേസ് ശ്രീരംഗപട്ടണ ഡിവൈ.എസ്.പിക്ക് കൈമാറി. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളും രാജേഷിന്റെ ആരോപണങ്ങളും പരിശോധിക്കും.
SUMMARY: Woman presumed murdered returns alive; man spent two and a half years in jail in connection with the ‘murder’ case.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ...

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി....

മലപ്പുറത്ത് വീണ്ടും ഷിഗല്ല; അങ്ങാടിപ്പുറത്ത് നാലുവയസ്സുകാരന് കൂടി രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. അങ്ങാടിപ്പുറം...

മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മോഷണം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങി 17-ലേറെ...

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ കേസ്

ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ ബിജെപി എംപിയും...

26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി...

Related Articles

Popular Categories