തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം. 20 ദിവസത്തിലധികം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിനാണ് ആവേശകരമായ അവസാന ലാപ്പ് പ്രചാരണത്തോടെ ഇന്നലെ അവസാനമായത്. ഇരമ്പി നിന്ന മുദ്രാവാക്യം വിളികള്‍, അനൗണ്‍സ്‌മെന്റുകള്‍, പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, റാലികള്‍ എന്നിവക്കെല്ലാമാണ് ഇന്നലെ വൈകിട്ട് ആറോടെ സമാപനം കുറിച്ചത്. മൂന്നു മുന്നണികൾക്കും ആത്മവിശ്വാസം വാനോളമുണ്ട്. എന്നാൽ, ഇതുവരെ നടത്തിയ പ്രചാരണം എത്രത്തോളം ഏശിയെന്നത് വിധി നിർണയത്തിൽ സുപ്രധാന ഘടകമാകും.
ഇന്നത്തെ ദിവസം മുഴുവന്‍ നിശ്ശബ്ദ പ്രചാരണത്തിനുള്ളതാണ്. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 2.71 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലോടെ ജനഹിതം പുറത്തുവരും.
SUMMARY: Verdict in Kerala tomorrow; silent campaign today















