തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നല്‍കി വിജയ്

ചെന്നൈ: തൃഷ കൃഷ്ണനും സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ കറുപ്പിന് തമിഴ്‌നാട്ടില്‍ പ്രത്യേക ഷോ നടത്താന്‍ അനുമതി. രാവിലെ ഒമ്പത് മണിക്കുള്ള പ്രദര്‍ശനത്തിനാണ് വിജയ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നന്ദി അറിയിച്ചു. മെയ് 14നാണ് കറുപ്പ് റിലീസ്.

വിജയുടെ ചിത്രം പങ്കുവച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിജയ് ഇരിക്കുന്ന ചിത്രമാണ് അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്ക്ക് പ്രത്യേക നന്ദി. മെയ് 14ന് രാവിലെ ഒമ്പത് മണിക്ക് ഷോയുണ്ടാകുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു. കറുപ്പ് സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു ട്രെയിലര്‍.

ആക്ഷനും കോടതി രംഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സിനിമ സൂര്യയുടെ മറ്റൊരു ഹിറ്റാകുമെന്നാണ് കരുതുന്നത്. ഒരു വൃദ്ധനും കൊച്ചുമകളും വിവാദത്തില്‍പ്പെടുന്നതും നീതിക്ക് വേണ്ടി പോരാടുന്നതുമാണ് സിനിമയുടെ തുടക്കം. തൃഷയാണ് ഇവരുടെ അഭിഭാഷകയായി എത്തുന്നത്. ആര്‍ജെ ബാലാജി വില്ലന്‍ വേഷത്തിലാണുള്ളത്. നിയമ നടപടികള്‍ നീളുന്ന ഘട്ടത്തിലാണ് സൂര്യയുടെ കഥാപാത്രത്തിന്റെ വരവ്. കോടതിക്ക് അകത്തും പുറത്തും നടക്കുന്ന പോരാട്ടങ്ങളും കിടലന്‍ സംഭാഷണങ്ങളും നിറയുന്നതാണ് സിനിമ.

ആര്‍ജെ ബാലാജിയാണ് കഥയും സംവിധാനവും. സൂര്യ, തൃഷ കൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ, ഇന്ദ്രന്‍സ്, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ സിനിമയിലുണ്ട്. സായ് അഭ്യങ്കര്‍ ആണ് സംഗീതം. തൃഷയും സൂര്യയും ഏറെ കാലത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്.

SUMMARY: Vijay gives special permission to Trisha’s film Karup

Hot this week

അഞ്ചാംതവണയും അധികാരത്തില്‍; പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: എൻ.ആർ. കോണ്‍ഗ്രസ് സ്ഥാപക നേതാവ് എൻ. രംഗസ്വാമി അഞ്ചാം തവണയും...

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ചികിത്സാ നടപടിക്ക് വിധേയയാകുമെന്ന് റിപ്പോര്‍ട്ട്

ഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം...

യശ്വന്തപുര സിഎംടിഐ ജംക്‌ഷനില്‍ നാളെ മുതല്‍ 21 വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ വാഹന തിരക്ക് ഒഴിവാക്കാന്‍ നാളെ മുതല്‍...

‘കെ.സി നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനസ്വീകാര്യനല്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍

കല്‍പ്പറ്റ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡല്‍ഹിയില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ, രാഹുല്‍ ഗാന്ധിക്കും...

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു: 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5...

മുഖ്യമന്ത്രി ആരാകും?; അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾക്ക് ശേ​ഷം ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ഇന്നറിയാം. അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ഇന്ന്...

മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം...

Related Articles

Popular Categories