ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്തംബര്‍ 20 ന് കായിക മത്സരങ്ങളോടെയായിരുന്നു ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു 26 ന് വി വി നഗര്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരവും നടന്നു.
27- ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പി.കെ. മുരുകൻ (പ്രസിഡന്റ്, ജെ എസ് ഡബ്ല്യു വിജയനഗർ ആന്‍റ് സേലം വർക്ക്സ്), ഭുവനേശ്വരി മുരുകൻ (വൈസ് പ്രസിഡന്റ് – കൊമേഴ്‌സ്യൽ) എൽ.ആർ. സിംഗ് (സി.ഒ.ഒ – വിജയനഗർ വർക്ക്സ്), മഞ്ജുനാഥ് പ്രഭു (സി.ഇ.ഒ – ബി.എം.എം ഇസ്പാറ്റ്), മഞ്ജുനാഥ് പ്രഭു, ഹരീഷ് നായർ (സീനിയർ വൈസ് പ്രസിഡന്റ് – എനർജി മാനേജ്‌മെന്റ് ആന്‍റ് ഡയറക്ടർ – ഐ.ജി.പി.എൽ), റവ. ഫാദർ ഫ്രാൻസിസ് ഭാഷ്യം (മാനേജർ, സെന്റ് ജോൺസ് സ്കൂൾ, ബല്ലാരി), എം.കെ. മത്തായി (പ്രസിഡന്റ്, കൈരളി കൾച്ചറൽ അസോസിയേഷൻ, ഹോസ്പേട്ട്), ബിജു സി.കെ. (സെക്രട്ടറി – കെ.സി.എ, ബല്ലാരി) എന്നിവര്‍ അതിഥികളായി പങ്കെടുത്തു.
ജോൺ ടോം സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു. ഹോസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ. മത്തായിയെ ജെ.എസ്.ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്ക്സ് സി.ഒ.ഒ എൽ.ആർ. സിംഗ് ആദരിച്ചു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരാവിതരണവും നടത്തി. ഓണസദ്യ, ശിങ്കാരിമേളം, മെഗാ സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു.
SUMMARY: Vijayanagar Malayali Association Onam Celebrations
















