റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
സ്ഥിരനിക്ഷേപങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, ആഡംബര വില്ല, വിവിധ താമസ വസ്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നത്. ഇവയിൽ ചിലത് കമ്പനിയുടെ ഓഹരിയുടമകളുടെ കുടുംബാംഗങ്ങളുടെയും സ്വകാര്യ കുടുംബ ട്രസ്റ്റുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലാണെന്ന് ഇ.ഡി. അറിയിച്ചു.

ഗെയിംസ്‌ക്രാഫ്റ്റ് ടെക്നോളജീസും അനുബന്ധ സ്ഥാപനങ്ങളും റമ്മികൾച്ചർ, റമ്മിപ്രൈം, പ്ലേഷിപ്പ്, റമ്മിടൈം തുടങ്ങിയ ആപ്പുകളിലൂടെ ഓൺലൈൻ റിയൽ മണി ഗെയിമുകൾ നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ഉപയോക്താക്കളെ അറിയിക്കാതെ ബോട്ടുകൾ ഉപയോഗിച്ചെന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അന്വേഷണ ഏജൻസി ആരോപിച്ചു.

നേരത്തെ നടത്തിയ പരിശോധനകളിൽ ബാങ്ക് ബാലൻസുകൾ ഉൾപ്പെടെ ഏകദേശം 495 കോടിയുടെ ജംഗമ ആസ്തികൾ മരവിപ്പിക്കുകയും, 11 ലക്ഷം പണവും 2.30 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ജൂലൈയിൽ ഏകദേശം 1,906 കോടി മൂല്യമുള്ള ആസ്തികളും ഇ.ഡി. താൽക്കാലികമായി അറ്റാച്ച് ചെയ്തിരുന്നു. പുതിയ നടപടിയോടെ കേസിൽ അറ്റാച്ച്, മരവിപ്പിക്കൽ, പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള ആസ്തികളുടെ ആകെ മൂല്യം ഏകദേശം 2,843 കോടിയായി.
SUMMARY: Money laundering case linked to RummyCulture app; ED attaches assets worth ₹442 crore.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories