ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിലാണ് സംഭവം.മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജാണ് കൊല്ലപ്പെട്ടത്. ബന്നാർഘട്ട വനമേഖലയിൽ നിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടാനയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നാഗരാജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അപാർട്മെന്റിന്റെ മതിലും ആന തകർത്തിട്ടുണ്ട്. ബന്നാർഘട്ടെ വനമേഖലയിൽ നിന്നിറങ്ങിയ ആനയാണ് ആക്രമിച്ചതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആനയെ പിടിക്കാൻ 3 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്ത് ആന അലഞ്ഞുനടക്കുന്ന സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു. റോഡരികിൽ നിർത്തയിട്ടിരുന്ന വാഹനത്തിനും ഒരു അപാർട്മെന്റിന്റെ മതിലിനും ആന നാശംവരുത്തിയിട്ടുണ്ട്.

ആനയെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുബാരെ ക്യാമ്പിൽനിന്ന് നാല് കുങ്കിയാനകളെ എത്തിച്ച് തിരച്ചല്‍ ആരംഭിച്ചിട്ടുണ്ട്. നൂറോളം വനംവകുപ്പ് ജീവനക്കാരും തിരച്ചിൽ ദൗത്യത്തിലുണ്ട്. ആനയെ പിടിക്കുന്നതു വരെ രാത്രി വൈകിയും പുലർച്ചെയും ഒറ്റയ്ക്കു പുറത്തിറങ്ങരുതെന്നു നാട്ടുകാരോടു നിർദേശിച്ചിട്ടുണ്ട്. മരിച്ച നാഗരാജുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
SUMMARY:A 60-year-old man was trampled to death by a wild elephant while on a morning walk in Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

Related Articles

Popular Categories