ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി പുലിക്കപ്പറമ്പിൽ സിറാജ് ഷെരീഫിന്റെയും പരേതയായ അൻസ കരീമിന്റെയും മകൻ അർമാൻ റായിക് സിറാജ് (21) ആണ് മരിച്ചത്. നഗരത്തിലെ യലഹങ്കയില്‍ കഴിഞ്ഞദിവസം രാത്രി താമസസ്ഥലത്തേക്ക് വരുമ്പോൾ അർമാൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്കേറ്റു.
കമ്പനി സെക്രട്ടറി കോഴ്സ് വിദ്യാർഥിയായിരുന്നു. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
SUMMARY: Malayali student dies in bike accident in Bengaluru.
















