22 മിനിറ്റ് പരസ്യം; സിനിമ വൈകിയ തിയേറ്ററിന് 75,000 രൂപ പിഴ

ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സമയബന്ധിതമായി സിനിമ തുടങ്ങാതിരുന്ന തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഉപഭോക്താക്കള്‍ക്ക് സേവനത്തില്‍ വീഴ്ച വരുത്തുകയും അന്യായമായ വ്യാപാരരീതി പിന്തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2025 ജൂണ്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ധനുഷും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തിയ ‘കുബേര’ സിനിമ കാണാനാണ് 33കാരനായ പരാതിക്കാരനും സുഹൃത്തും ടിക്കറ്റെടുത്തത്. രാത്രി 10.35ന് ആരംഭിക്കേണ്ട പ്രദർശനത്തിനായി 10.30ഓടെ ഇരുവരും തിയേറ്ററിലെത്തി സീറ്റുകളില്‍ ഇരുന്നു. എന്നാല്‍ 10.52 വരെ വാണിജ്യ പരസ്യങ്ങളും വിവിധ സിനിമകളുടെ ട്രെയിലറുകളുമാണ് പ്രദർശിപ്പിച്ചത്. സിനിമ വൈകിയതോടെ പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്താൻ കഴിഞ്ഞതെന്നും ഇത് തന്റെ മറ്റ് പദ്ധതികളെ ബാധിച്ചെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

വാദത്തിനിടെ പരസ്യങ്ങളും ട്രെയിലറുകളും പൊതുജനസമ്പർക്ക വീഡിയോകളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നായിരുന്നു തിയേറ്റർ കമ്പനിയുടെ വാദം. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് പ്രദർശിപ്പിച്ചതെന്നും കമ്പനി വിശദീകരിച്ചു. എന്നാല്‍ സർക്കാർ മാർഗനിർദേശങ്ങള്‍ പ്രകാരം ഇത്തരം ബോധവല്‍ക്കരണ വീഡിയോകള്‍ പരമാവധി രണ്ട് മിനിറ്റ് മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. തിയേറ്ററിന്റെ വാണിജ്യ താല്‍പര്യത്തിനായാണ് പരസ്യങ്ങള്‍ പ്രദർശിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി കമ്മീഷൻ തിയേറ്ററിന്റെ വാദം തള്ളി.

വിധിച്ച 75,000 രൂപ മൂന്ന് ആവശ്യങ്ങള്‍ക്കായാണ് വിഭജിച്ചിരിക്കുന്നത്. അനാവശ്യമായി സിനിമ വൈകിപ്പിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് 20,000 രൂപ നഷ്ടപരിഹാരമായും കേസിന്റെ ചെലവിനായി 5,000 രൂപയും പരാതിക്കാരന് നല്‍കണം. കൂടാതെ ഇത്തരം നടപടികള്‍ ആവർത്തിക്കാതിരിക്കാനുള്ള ശിക്ഷാനടപടിയായി 50,000 രൂപ ജില്ലാ കണ്‍സ്യൂമർ വെല്‍ഫെയർ ഫണ്ടില്‍ അടയ്ക്കാനും കമ്മീഷൻ നിർദേശിച്ചു.

SUMMARY: ₹75,000 fine for theatre that delayed movie screening due to 22 minutes of advertisements

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ് മത്സരത്തില്‍ ഇന്ത്യക്കായി തിളക്കമാർന്ന നേട്ടം...

ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന്...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

Related Articles

Popular Categories