ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം മൈസൂരുവിൽ നടന്നു. ട്രസ്റ്റ് പ്രസിഡന്റ് കെ. ബെെജു അധ്യക്ഷത വഹിച്ചു. തുടർന്ന് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ട്രഷറർ അക്കൗണ്ട്സ്, ഓഡിറ്റിംഗ് റിപ്പോർട്ടുകൾ അവതരിപ്പിച്ചതും യോഗം പാസ്സാക്കി. 2026–2029 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ:
പ്രസിഡന്റ്: സുരേഷ് ബാബു. സി
വൈസ് പ്രസിഡന്റ്: പവിത്രൻ. സി. പി
ജനറൽ സെക്രട്ടറി: രഞ്ജിത്ത്. സി. വി
ട്രഷറർ: രജിഷ വി
ജോയിന്റ് സെക്രട്ടറി: സുരേഷ് ബാബു. എം
ജോയിന്റ് സെക്രട്ടറി: സന്തോഷ്. കെ. പി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ദാമോദരൻ. സി. വി, സുകുമാരൻ. കെ, ബാലൻ. കെ. പി, പവിത്രൻ. കെ. കെ, ബാബു. പി, സുരേഷ് ബാബു. പി, ശശി. എം, അശോകൻ. കെ. എം, ഷാജി. ടി, സുനിൽ കുമാർ. എസ്, ഹരീഷ് കുമാർ. കെ, സുരേഷ്. കെ. പി, വത്സരാജ്. എ, പ്രജീഷ്. കെ, സുധേവൻ. വി. കെ, അനിൽകുമാർ. കെ, അനീഷ്. ടി, ശ്രീ. ബൈജു. കെ.
അന്നദാന മണ്ഡപത്തിനായി സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണ കൂപ്പണ്‍ ഉദ്ഘാടനം മുതിര്‍ന്ന അംഗങ്ങളായ കെ.ഡി. കാരിയപ്പ, രവീന്ദ്രന്‍ പൊയിലൂര്‍, ദാമോദരന്‍. സി.വി, രാജേന്ദ്ര ബാബു. എന്‍. കെ, . സുകുമാരന്‍. കെ, ബാലന്‍. കെ.പി, മനോജ് കുമാര്‍. കെ.ജി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.
SUMMARY: Office bearers of the Mysuru Sree Muthappan Trust
















