വെബ് ടാക്സിയിൽ യുവതിക്ക് നേരെ അതിക്രമം; കാബ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: വെബ് ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാബ് ഡ്രൈവര്‍ അറസ്റ്റില്‍. അസം സ്വദേശിനിയായ 27 കാരിയുടെ പരാതിയില്‍ ഐസൂബ് (42) ആണ് അറസ്റ്റിലായത്.

ഈ മാസം 9നു പുലര്‍ച്ചെ 1.30ന് ആവലഹള്ളിയിയിലാണ് സംഭവം നടന്നത്. എ-നാരായണപുരയില്‍നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ യുവതി ഓല കാബ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കാബ് യാത്രക്കിടെ റൂട്ട് മാറിയതായി തിരിച്ചറിഞ്ഞ യുവതി ഇത് ചോദ്യംചെയ്‌തെങ്കിലും ഇത് വഴിപോകാമെന്നു പറഞ്ഞ ഐസൂബ് ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തി പിന്‍സീറ്റിലേക്കു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതോടെ ഇയാള്‍ യുവതിയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്നു ഭര്‍ത്താവ് എമര്‍ജന്‍സി നമ്പറില്‍ അറിയിച്ചു. പിന്നീട് പട്രോളിങ് സംഘമെത്തിയാണ് യുവതിയെ വീട്ടിലെത്തിച്ചത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത ആവലഹള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Woman assaulted in Web taxi; Cab driver arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

Related Articles

Popular Categories