എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത കന്നഡ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. തീവ്ര ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് മകളാണ്. പ്രമുഖ സിനിമാ സംവിധായികയായ കവിത ല​​ങ്കേഷ്, ഇന്ദ്രജിത് ല​​​​ങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.

2017 സെപ്‌തംബറിലാണ് അവരുടെ മൂത്ത മകൾ ഗൗരി ലങ്കേഷിനെ ഒരുസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം നീതിക്കായുള്ള പോരാട്ടങ്ങളിൽ കുടുംബത്തോടൊപ്പം മുൻനിരയിൽ നിന്ന വ്യക്തിയാണ് ഇന്ദിര ലങ്കേഷ്.

1943 ജൂൺ രണ്ടിന് ശിവമോഗയിൽ ജനിച്ച ഇന്ദിര 1960ലാണ് പി ലങ്കേഷിനെ വിവാഹം ചെയ്‌തത്. ശേഷം ബെംഗളൂരുവിലേക്ക് താമസം മാറി. ജോലി രാജിവച്ച് ലങ്കേഷ് സിനിമകളും നാടകങ്ങളും നിർമിക്കാൻ തുടങ്ങിയപ്പോൾ, വീട്ടിൽ സാരികൾ വിറ്റ് ഇന്ദിര ലങ്കേഷ് അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചു. പിന്നീട് 1979ൽ ഗാന്ധി ബസാറിൽ സാരി ഷോപ്പായ മയൂർ സിൽക്‌സ് ആൻഡ് ടെക്സ്റ്റൈൽസ് അവർ ആരംഭിച്ചു. ഹുളിമാവു മട്ടു നാനു എന്ന ആത്മകഥാപരമായ നോവല്‍ രചിച്ചു, അതില്‍ അവര്‍ തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയും ലങ്കേഷുമായുള്ള ബന്ധത്തെയും പ്രതിഫലിപ്പിച്ചു.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ദിര ലങ്കേഷിന്റെ അപാരമായ പിന്തുണയും സംഭാവനയും ഇല്ലായിരുന്നെങ്കില്‍ സാഹിത്യം, മാധ്യമം, സിനിമ എന്നീ മേഖലകളിലെ പി ലങ്കേഷിന്റെ നേട്ടങ്ങള്‍ സാധ്യമാകുമായിരുന്നില്ല അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ദിര ല​​ങ്കേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Writer Indira Lankesh passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം

ബെംഗളൂരു: പുലർച്ചെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. നഗരത്തില്‍...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്  

‌‌തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷക്കും മുകളിലായി ന്യൂനമർദം...

കണ്ണൂര്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...

എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ...

കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം; സ്‌നേഹസാന്ത്വനം പദ്ധതിക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി

കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍....

Related Articles

Popular Categories