യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു. ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്.

മടപ്പനഹള്ളിയിലെ 153 ഏക്കർ വരുന്ന യൂക്കാലിപ്റ്റസ് ട്രീ പ്ലാന്‍റേഷനാണ് ബയോഡൈവേഴ്സിറ്റി പാർക്ക് ആയി മാറ്റുക. നവംബർ അവസാനത്തോടെ ഈ പാർക്കിന്‍റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് വിവരം. പാർക്കിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.

ഇന്ദിരാഗാന്ധി ജൈവവൈവിധ്യ പാർക്ക്, വിശ്വഗുരു ബസവണ്ണ ഔഷധത്തോട്ടം, ഡോ.ബി ആർ അംബേദ്കർ പാർക്ക്, നാദപ്രഭു കെമ്പഗൗഡ മിനി മൃഗശാല, സാലുമരദ തിമ്മക്ക ട്രീ പാർക്ക് എന്നിവ ഇതിനുള്ളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സമീപഭാവിയിൽ രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമായി മാറുന്ന യെലഹങ്കയിലും പരിസരത്തും നൂറുകണക്കിന് ലേഔട്ടുകളുണ്ടെന്നും ഇവയെല്ലാം പുതിയ ബയോഡൈവേഴ്സിറ്റി പാർക്കിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | PARK
SUMMARY: Yelahanka to have biodiversity park soon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.ടി.ഡി.സി അധ്യക്ഷ പദവി ആവശ്യപ്പെട്ട് പി.വി. അൻവര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കോഴിക്കോട്: കെടിഡിസി ചെയ‌ർമാനാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ പി വി അൻവർ മുഖ്യമന്ത്രി...

കേരളസമാജം വിജയോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയര്‍ കലോത്സവം 2026, കര്‍ണാടക സംസ്ഥാന...

കോണ്‍ഗ്രസിന് തിരിച്ചടി; പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി....

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളില്‍. അമ്പലപ്പുഴ...

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

Related Articles

Popular Categories