ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കി; സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ദാവൻഗെരെ സ്വദേശിനി ശ്വേത (23) ആണ് മരിച്ചത്. ഇവരുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ദാവൻഗെരെ ശിവള്ളി ഗ്രാമത്തിൽ നിന്നുള്ള വിജയ് നായ്കർ പോലീസ് പിടിയിലായി. വിജയുമായുള്ള പ്രണയത്തെ തുടർന്ന് ശ്വേത ഭർത്താവിൽ നിന്നും വിവാഹമോചനം തേടിയിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവിനെ ഉപേക്ഷിച്ച് ശ്രീനഗറിലെ വാടകവീട്ടിലായിരുന്നു ശ്വേതയുടെ താമസം. കഴിഞ്ഞ ദിവസമാണ് ശ്വേതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി വിജയ് തന്നെ വഞ്ചിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ശ്വേതയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് വിജയ് നായ്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Man arrested after housewife commits suicide over Instagram affair

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍...

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു....

കോൺഗ്രസിലെ അതൃപ്തി തീർക്കാൻ രൺദീപ് സിംഗ് സുര്‍ജേവാല ബെംഗളൂരുവിൽ, എം.എൽ.എമാരുമായി നിർണായക ചർച്ച

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തി...

കാസറഗോഡ്‌ പോലീസുകാരനെ കാണാതായി; മൊബൈൽ ടവർ ലൊക്കേഷൻ മൈസൂരുവിൽ, അന്വേഷണം ഊർജിതം

കാസറഗോഡ്‌: കാസറഗോഡ്‌ പോലീസുകാരനെ കാണാതായതായി പരാതി. രാജപുരം പോലീസ് സ്റ്റേഷനിലെ സിവിൽ...

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി...

Related Articles

Popular Categories